തുപ്പൽ വിവാദത്തിൽ ജോലി തെറിച്ച് ലിവർപൂൾ ഇതിഹാസം

ലിവർപൂൾ ഇതിഹാസം ജാമി കരാഗർ ആണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങളിലെ വിവാദ പുരുഷൻ. പതിനാല്കാരിക് നേരെ തുപ്പിയ മുൻ ലിവർപൂൾ താരത്തിനെതിരെ ശക്തമായ പ്രതികരണമാണ് ഇംഗ്ലണ്ടിൽ നിന്നും വരുന്നത്. ലിവർപൂളിന്റെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ തോൽവിക്ക് ശേഷമാണ് താരം വാഹനത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻസായ പതിനാല്കാരിയും പിതാവും സഞ്ചരിച്ച വാഹനത്തിന് നേരെ തുപ്പിയത്. കരാഗറിന്റെ പെരുമാറ്റത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ താരം ആ കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.

സ്കൈ സ്പോർട്സിൽ പണ്ഡിറ്റ് ആയ കരാഗർ തന്റെ വിമർശന ശൈലികൊണ്ടും യുണൈറ്റഡ്‌ ഇതിഹാസം ഗാരി നേവില്ലുമായുള്ള അവതരണം കൊണ്ടും ഏറെ ശ്രദ്ധേയനാണ്. താരത്തിന്റെ സംഭവ ശേഷമുള്ള സ്കൈ സ്പോർട്സ് അഭിമുഖത്തിൽ അദ്ദേഹം സ്കൈ സ്പോർട്സിനോട് മാപ്പ് പറഞ്ഞെങ്കിലും സ്കൈ ബ്രോഡ്കാസ്റ്റിംഗ് കമ്പനി താരത്തെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. തുടർച്ചയായ പ്രകോപനത്തിന് ശേഷമാണ് താരം ഇത്തരം ഒരു പെരുമാറ്റം നടത്തിയതെങ്കിലും നാൽപതുകാരനായ ഒരാളിൽ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല കരാഗർ നടത്തിയത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സെൻട്രൽ ഡിഫെണ്ടർ ആയിരുന്ന കരാഗർ ലിവർപൂളിന്റെയും പ്രീമിയർ ലീഗിന്റെയും എക്കാലത്തെയും മികച്ച പ്രതിരോധ നിര താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial