ആശ്വസിക്കാം, ഫെർഗുസൺ ആശുപത്രി വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗുസൺ ഏകദേശം ഒരു മാസത്തിന് ശേഷം ആശുപത്രി വിട്ടതായി ഇംഗ്ലിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ആദ്യമാണ് ഫെർഗുസണെ തലച്ചോറിൽ ഉണ്ടായ രക്തസ്രാവം മൂലം സാൽഫോഡിൽ ഉള്ള റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഫെർഗുസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയായിരുന്നു.

സർ അലക്‌സ് ഫെർഗുസൺ പൂർണ ആരോഗ്യ നില വീണ്ടെടുത്ത് അടുത്ത സീസണ് ആദ്യം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരങ്ങൾ കാണാൻ ഓൾഡ് ട്രാഫോഡിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രിയക്കെതിരെ റുയിസും ന്യൂയറും ജർമ്മനിക്ക് വേണ്ടി ഇറങ്ങും
Next articleറൊണാൾഡോയുടെ ഗോളിനെ മറികടന്ന് ബെയ്‌ലിന്റെ ഗോൾ ചാമ്പ്യൻസ് ലീഗ് സീസണിലെ മികച്ച ഗോൾ