“സിറ്റിയെ ഡേവിഡ് സിൽവ മാറ്റിയത് പോലെ ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റും”

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ പ്രശ്നങ്ങൾ ഒക്കെ മാറ്റാൻ കഴിയുന്ന താരമാണ് ബ്രൂണൊ ഫെർണാണ്ടസ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്. പലപ്പോഴും ഒരു താരം മതി ഒരു ടീമിനെ മൊത്തമായി മാറ്റാൻ. സ്കോൾ പറയുന്നു. തനിക്ക് മാഞ്ചസ്റ്റർ സിറ്റിയെ കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ല. എന്നാലും സിറ്റിയെ മാറ്റി മറിച്ച താരം ഡേവിഡ് സിൽവ ആണെന്ന് സ്കോൾസ് പറയുന്നു.

സിൽവ വന്നതോടെ സിറ്റിയിലെ താരങ്ങൾക്ക് കളത്തിൽ ഒരു കണക്ഷൻ വന്നു. അതുപോലെയാണ് ഇപ്പോൾ ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ബ്രൂണോ വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് ഇതുവരെ ഇല്ലാത്ത ഒരു ഇണക്കം വന്നു. ടീമിലെ എല്ലാവരെയും ഗ്രൗണ്ടിൽ ഒരുമിച്ച് ഒരു ടീമാക്കി മാറ്റാൻ ബ്രൂണോയ്ക്ക് ആകുന്നു എന്നും സ്കോൾ പറഞ്ഞു. ജനുവരിയിൽ ബ്രൂണോ എത്തിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല

Previous articleഹെൻറി ആന്റണിയും സൗരബ് മെഹറും ഒഡീഷ എഫ് സിയിൽ
Next articleബിസ്മ മാറൂഫിനെ ക്യാപ്റ്റനായി നിലനിര്‍ത്തി പാക്കിസ്ഥാന്‍