
- Advertisement -
സീസണിലെ ഗംഭീര ഫോം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന എവേ മത്സരത്തിൽ സ്റ്റോക്ക് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. സ്പാനിഷ് താരം ഡേവിഡ് സിൽവയാണ് സിറ്റിയുടെ രണ്ട് ഗോളുകളും നേടിയത്.
10 മിനുട്ടിൽ സ്റ്റെർലിംഗിന്റെ പാസിൽ നിന്നും 50ആം മിനുട്ടിൽ ജീസുസിന്റെ പാസിൽ നിന്നുമായിരുന്നു സിൽവയുടെ ഇന്നത്തെ ഗോളുകൾ. ഇന്നത്തെ ഇരട്ടഗോളുകളോടെ സിൽവയ്ക്ക് ഈ സീസണിൽ 8 പ്രീമിയർ ലീഗ് ഗോളുകളായി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡുമായുള്ള പോയന്റ് വ്യത്യാസം വീണ്ടും 16 ആക്കി സിറ്റി ഉയർത്തി.
ഇനി 9 പോയന്റ് മതി മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പിക്കാൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement