
സ്വാൻസിയുടെ മധ്യനിര താരം ജിൽഫി സിഗേഴ്സൻ എവർട്ടനിൽ ചേരും. ഇരു ക്ലബ്ബ്കളും താരത്തിന്റെ കൈമാറ്റത്തിനായി കരാറിൽ എത്തിയതായാണ് വരുന്ന റിപ്പോർട്ടുകൾ. 45 മില്യൺ പൗണ്ടോളം നൽകിയാണ് ഐസ്ലൻഡ് ദേശീയ താരമായ സിഗുർസനെ എവർട്ടൻ ഗൂഡിസൻ പാർക്കിൽ എത്തിക്കുന്നത്. 27 കാരനായ സ്വാൻസി മധ്യനിര താരം നേരത്തെ ടോട്ടൻഹാം, റീഡിങ്, ഷ്രൂസ്ബറി എന്നീ ക്ലബ്ബ്ൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.ട്രാൻസ്ഫർ സീസണ് തുടക്കം മുതൽ തന്നെ ഏവർട്ടനും ലെസ്റ്റർ സിറ്റിയിയും താരത്തിനായി സജീവമായി തന്നെ രംഗത്ത് വന്നിരുന്നു. 40 മില്യൺ വരെ ലെസ്റ്റർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്വാൻസി സിഗുർസനെ നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ എവർട്ടൻ അവരുടെ ക്ലബ്ബ് റെക്കോർഡ് തുകയായ 45 മില്യൺ വാഗ്ദാനം ചെയ്തതോടെയാണ് താരത്തെ വിട്ട് നൽകാൻ സ്വാൻസി തയ്യാറായത്. നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ സ്വാൻസി ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്ന് മെഡിക്കൽ പൂർത്തിയാകുന്നതോടെ താരം ഔദ്യോഗികമായി എവർട്ടണിന്റെ താരമാകും. താരത്തിന്റെ വരവോടെ റോസ് ബാർക്ലി എവർട്ടൻ വിടേണ്ടിവരുമെന്നു ഉറപ്പായി.
2016/17 സീസണിൽ സ്വാൻസിയുടെ പ്രകടനം തീർത്തും മോശമായിരുന്നെങ്കിലും 9 ഗോളുകളും 13 അസിസ്റ്റുകളും നേടി സിഗുർസൻ മികച്ച ഫോമിലായിരുന്നു. സെറ്റ് പീസുകളിൽ താരം കാണിക്കുന്ന കൃത്യതയും കരവിരുതും പ്രശസ്തമാണ്. ഡെഡ് ബോളുകളിൽ നിന്ന് ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏറ്റവും മികച്ച താരമാണ് സിഗേഴ്സൻ. 2014 ഇൽ സ്വാൻസിയിൽ എത്തിയ താരം അവർക്കായി 30 ഗോളുകളും നേടിയിട്ടുണ്ട്. ഈ ട്രാൻസ്ഫറിൽ നിന്ന് താരത്തിന്റെ പഴയ ക്ലബ്ബായ സ്പർസിന് 10% തുക സെൽ ഓണ് ക്ളോസ് ഇനത്തിൽ ലഭിച്ചേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial