മാഞ്ചസ്റ്ററിലെ അത്ഭുത താരം ഷോലയ്ക്ക് പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അടുത്ത അത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 16കാരനായ ഷോല ഷൊരറ്റൈറിന് പുതിയ കരാർ. താരത്തെ നീണ്ടകാലത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിലനിർത്താൻ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്. വിങ്ങറായും സ്ട്രൈക്കറായുമൊക്കെ തിളങ്ങുന്ന ഷൊല വരുന്ന പ്രീസീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

അവസാന പ്രീസീസണിൽ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിനൊപ്പം ഷൊല ഉണ്ടായിരുന്നു. 2014ൽ ന്യൂകാസിലിൽ നിന്നാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 14കാരൻ ആയിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി യുവേഫ യൂത്ത് ലീഗ് കളിച്ചു കൊണ്ട് ഷൊല റെക്കോർഡ് ഇട്ടിരുന്നു. ഗ്രീൻവുഡിനെയും റാഷ്ഫോർഡിനെയും ഒക്കെ പോലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിലേക്ക് ഉടൻ ഷൊലയും വളരും എന്ന് സോൾഷ്യാറും പ്രതീക്ഷ വെക്കുന്നുണ്ട്.