Site icon Fanport

ഷെൽവിയും റിച്ചിയും ന്യൂകാസിലിൽ പുതിയ കരാർ ഒപ്പിട്ടു

ഇംഗ്ലീഷ് പ്രീമിയർ ക്ലബായ ന്യൂകാസിൽ അവരുടെ പ്രധാനപ്പെട്ട രണ്ടു താരങ്ങളുടെ കരാർ പുതുക്കി. ജോഞ്ചോ ഷെൽവിയും മറ്റ് റിച്ചിയുമാണ് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചത്. 2023 സീസൺ അവസാനം വരെ ക്ലബിൽ തുടരുന്ന കരാറാണ് ഇരുവരും അംഗീകരിച്ചിരിക്കുന്നത്. ഈ സീസണിൽ ന്യൂകാസിലിന്റെ ടോപ്പ് സ്കോറർ ആണ് മിഡ്ഫീൽഡറായ ജോഞ്ചോ ഷെല്വി. താരം 2016ൽ സ്വാൻസിയിൽ നിന്നായിരുന്നു ന്യൂകാസിലിലേക്ക് എത്തിയത്.

ഇതുവരെ ക്ലബിനു വേണ്ടി 130 മത്സരങ്ങൾ ഷെല്വി കളിച്ചിട്ടുണ്ട്. മാറ്റ് റിച്ചിയും 2016ൽ ആണ് ന്യൂകാസിലിൽ എത്തിയത്. 139 മത്സരങ്ങൾ ന്യൂകാസിലിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇതുവരെ ക്ലബിനായി 22 ഗോളുകൾ നേടാനും റിച്ചിക്ക് ആയിട്ടുണ്ട്.

Exit mobile version