Site icon Fanport

17കാരന്റെ ഗോളിൽ ഷെഫീൽഡിന് വിജയം, എവർട്ടന്റെ യൂറോപ്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡ് യുണൈറ്റഡ് എവർട്ടണെ പരാജയപ്പെടുത്തി. എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൻ പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഷെഫീൽഡ് യുണൈറ്റഡ് വിജയിച്ചത്. 17കാരനായ ജെബിസന്റെ വക ആയിരുന്നു ഷെഫീൽഡിന്റെ ഗോൾ. കളിയുടെ ഏഴാം മിനുട്ടിലായിരുന്നു ഈ ഗോൾ.

ഷെഫീൽഡിനായി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജെബിസൻ ഇന്നത്തെ ഗോളോടെ മാറി. ഈ വിജയം ഷെഫീൽഡിന്റെ ഇരുപതാം u മാറ്റം ഒന്നും വരുത്തില്ല. എന്നാൽ എവർട്ടണ് ഈ പരാജയം വലിയ തിരിച്ചടിയാണ്. അവരുടെ യൂറോപ്പ ലീഗ് യോഗ്യത ഈ പരാജയത്തോടെ പ്രതിസന്ധിയിലായി. 56 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് എവർട്ടൺ ഇപ്പോൾ.

Exit mobile version