Site icon Fanport

“ഇത്തവണ കാണുക പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ”

ഇത്തവണ പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരിക്കും കളത്തിൽ കാണുക എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ. കഴിഞ്ഞ സീസണിൽ ആരാധകർ എത്ര നിരാശയിൽ ആണെന്ന് അറിയാം. ആരാധകർ മാത്രമല്ല കളിക്കാർക്കും കഴിഞ്ഞ സീസൺ വേദനയേറിയതായിരുന്നു. അത് മാറ്റാൻ ഒരുങ്ങിയാണ് ഇത്തവണ താരങ്ങളൊക്കെ പ്രീസീസണ് എത്തിയിരിക്കുന്നത് എന്നും ലൂക് ഷോ പറഞ്ഞു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ലൂക് ഷോയെ ആയിരുന്നു. പുതിയ സീസൺ കഴിഞ്ഞ സീസണേക്കാൾ ഏറെ മെച്ചപ്പെട്ടതാകും എന്ന് ലൂക് ഷോ പറഞ്ഞു. താരങ്ങൾക്ക് ഒക്കെ അവർക്ക് എന്ത് ചെയ്യാൻ ആകും എന്ന ബോധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ടീമിൽ എത്തിയ ജെയിംസ്, വാൻ ബിസാക എന്നിവരൊക്കെ ടീമുമായി പെട്ടെന്ന് ഇണങ്ങിയിരിക്കുകയാണ്. ഇവരൊക്കെ ടീമിന്റെ കരുത്ത് കൂട്ടുന്നു. ഷോ പറഞ്ഞു.

Exit mobile version