Site icon Fanport

ലിവർപൂളിന് മുന്നിൽ തകർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

അവസാനം ലിവർപൂളിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ പ്രീമിയർ ലീഗിൽ വർഷങ്ങൾക്ക് ശേഷം ഒരു വിജയം. പകരക്കാരുടെ ബെഞ്ചിൽ നിന്നും വന്ന് ഇരട്ട ഗോളുകൾ നേടിയ ജോർദാൻ ശാഖിരിയുടെ മികവിൽ ആണ് ലിവർപൂൾ വിജയം നേടിയത്. 2014 മാർച്ചിന് ശേഷം ആദ്യമായാണ് ലിവര്പൂൾ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക് ആയിരുന്നു ലിവർപൂൾ വിജയം.

മത്സരത്തില് ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ ലിവർപൂൾ 24ആം മിനിറ്റിൽ മനെയിലൂടെ മുന്നിൽ എത്തി. എന്നാൽ ലിവർപൂൾ ഗോൾ കീപ്പർ അല്ലിസന്റെ പിഴവിൽ നിന്നും ലിംഗാർഡ് നേടിയ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. ആദ്യ പകുതിയിൽ 1-1 എന്നായിരുന്നു ഗോൾ നില.

രണ്ടാം പകുതിയിലെ ശാഖിരിയുടെ സബ്സ്റ്റിറ്റ്യുഷൻ ആണ് കളി ലിവർപൂളിന് സമ്മാനിച്ചത്. 70ആം മിനിറ്റിൽ കളത്തിൽ എത്തിയ ശാഖിരി 73ആം മിനിറ്റിലും 80ആം മിനിറ്റിലും യുണൈറ്റഡ് ഗോൾ വല കുലുക്കി വിജയം സ്വന്തമാക്കി. മത്സരത്തിൽ ഒരിക്കൽ പോലും യുണൈറ്റഡ് ലിവർപൂളിന് വെല്ലുവിളി ഉയർത്തിയിരുന്നില്ല.

Exit mobile version