ഈ സീസൺ അവസാനം വരെ ശമ്പളം പകുതിയാക്കി കുറയ്ക്കാൻ സമ്മതിച്ച് എവർട്ടൺ താരങ്ങൾ

ഈ സീസൺ അവസാനം വരെ ശമ്പളം കുറയ്ക്കാൻ തയ്യാറായി എവർട്ടണം താരങ്ങളും ഒഫീഷ്യൽസും. കൊറോണ കാരണം ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ ആണ് സഹായവുമായി താരങ്ങൾ മുന്നോട്ട് വന്നത്. സീനിയർ സ്ക്വാഡിലെ മുഴുവൻ താരങ്ങളും ഒപ്പം ആഞ്ചലോട്ടിയും അദ്ദേഹത്തിന്റെ സ്റ്റാഫുകളും ശമ്പളം കുറക്കാൻ സമ്മതിച്ചു.

ഈ സീസൺ അവസാനം വരെ‌ ശമ്പളത്തിന്റെ പകുതി ക്ലബിന് നൽകാൻ ആണ് തീരുമാനം. ക്ലബിന് ഇത് വലിയ ആശ്വാസമാകും. ക്ലബിന്റെ ഒത്തൊരുമ ആണ് ഈ തീരുമാനം കാണിക്കുന്നത് എന്ന് എർട്ടൺ ക്ലബ് മാനേജ്മെന്റ് പറഞ്ഞു. ഇപ്പോൾ പ്രീമിയർ ലീഗിൽ 12ആമത് ഉള്ള എവർട്ടൺ അടുത്ത ആഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ലിവർപൂളിനെ നേരിടാൻ ഇരിക്കുകയാണ്.

Exit mobile version