കാർ അപകടത്തിൽ പെട്ട് അഗ്വേറൊ

മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊയുടെ കാർ അപകടത്തിൽ പെട്ടു. മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് പോകുന്നവഴിയാണ് അഗ്വേറൊയുടെ കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ അഗ്വേറൊയുടെ കാറിന് കാര്യമായ കേടുപാടുകൾ പറ്റിയെങ്കിലും പരിക്കൊന്നുമേൽക്കാതെ അഗ്വേറൊ രക്ഷപെട്ടു.

തുടർന്ന് അഗ്വേറൊ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെയിനിങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതെ സമയം അഗ്വേറൊയുടെ കാറിന്റെ ടയറിന്റെ ഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.  നേരത്തെ 2017ൽ ആംസ്റ്റർഡാമിൽ വെച്ചും അഗ്വേറൊയുടെ കാർ അപകടത്തിൽ പരിക്കേറ്റിരുന്നു. അന്ന്  അഗ്വേറൊക്ക് കാര്യമായി പരിക്കേറ്റിരുന്നു.

ഇന്റർനാഷണൽ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ അഗ്വേറൊയെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്ത ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെതിരായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.