സയീദ് ⁠⁠⁠കൊളാഷിനട്സ് ആർസനലിൽ

- Advertisement -

ഒടുവിൽ കാത്തിരുന്ന അറിയിപ്പ് എത്തി, സയീദ് ⁠⁠⁠കൊളാഷിനട്സ് ആർസനൽ സ്വന്തമാക്കി. ജർമ്മൻ ക്ലബ് ഷാൽക്കയുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബോസ്നിയൻ താരം ആർസനലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനം നടത്തിയ താരം ബുണ്ടസ് ലീഗ ടീം ഓഫ് ദ സീസണിലും ഇടം പിടിച്ചിരുന്നു. ഇടത് ബാക്കായും, ഇടത് വിങ് ബാക്കായും, സെൻട്രൽ ബാക്കായും, ഡിഫൻസീഫ് മിഡ്‌ഫീൾഡറായും കളിച്ച് പരിചയമുള്ള സയീദ്നെ ആർസനൽ ഇടത് വിങ് ബാക്കായാവും ഉപയോഗിക്കാൻ സാധ്യത.

ശാരീരികമായി എതിരാളികളെ നേരിടാൻ മടിക്കാത്ത സയീദ് എത്ര ടാക്കിളുകൾ ചെയ്യാൻ ഭയക്കാത്ത താരം കൂടിയാണ്. കഴിഞ്ഞ സീസണിൽ ഷാൽക്കക്കായി 3 ഗോളുകളും, 7 അസിസ്റ്റും സ്വന്തമാക്കിയ സയീദ് എതിർ പ്രതിരോധത്തെ അക്രമിക്കാനും മടിക്കാത്ത താരം കൂടിയാണ്. സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായ ആർസനൽ നീണ്ട കാലത്തെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ട്രാൻസ്ഫർ മാർക്കറ്റിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്ന സൂചനയാണ് കാണുന്നത്.

സീസണിൽ ആർസനലിൽ ആദ്യമെത്തുന്ന 23 കാരനായ സയീദ് ടീമിന് വലിയ മുതൽ കൂട്ടാകും എന്നാണ് പൊതു വിലയിരുത്തലുകൾ. സയീദിന്റെ വരവോടെ നാച്ചോ മോൺറിയാൽ, കിരൺ ഗിബ്സ് എന്നിവരുടെ ഭാവി ആശങ്കയിലായി. പരിചയസമ്പന്നനായ മോൺറിയാൽ ടീമിൽ തുടരാനും ഗിബ്സ് ടീം വിടാനുമാണ് സാധ്യതകൾ. ഗിബ്സിനായി റാഫയും ന്യൂ കാസ്റ്റിലും രംഗത്തുണ്ടെന്നാണ് സൂചനകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement