സ്കോട്ട് പാർകർ വീണ്ടും ഫുൾഹാമിൽ, ഇത്തവണ പരിശീലകനായി

ഫുൾഹാമിന്റെ മുൻ ക്യാപ്റ്റനായ സ്കോട്ട് പാർക്കർ വീണ്ടും ഫുൾഹാമിൽ തിരിച്ചെത്തി. ഇത്തവണ ഫുൾഹാമിൽ പരിശീലകന്റെ വേഷത്തിലാണ് പാർക്കർ എത്തുന്നത്. പാർക്കറിനെ ഫസ്റ്റ് ടീം കോച്ചായാണ് ഫുൾഹാം നിയമിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഫുൾഹാം സീസണായുള്ള ഒരുക്കത്തിലാണ്.

2013 മുതൽ കരിയർ അവസാനിക്കുന്നത് വരെ ഫുൾഹാമിൽ കളിച്ച താരമാണ് പാർക്കർ. ഫുൾഹാമിനു വേണ്ടി 120ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം കോച്ചിംഗിലേക്ക് തിരിഞ്ഞ പാർക്കർ കഴിഞ്ഞ സീസണിൽ ടോട്ടൻഹാം അണ്ടർ 18 ടീമിനെ പരിശീലിപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version