Site icon Fanport

ഫാബ്രിഗസിനോട് ചെൽസിയിൽ തുടരാൻ ആവശ്യപ്പെട്ട് ചെൽസി പരിശീലകൻ

ഫാബ്രിഗാസ് ചെൽസിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചെൽസി പരിശീലകൻ മൗറിസിയോ സരി. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫാബ്രിഗാസ് ചെൽസി വിടുമെന്ന വർത്തകൾക്കിടയിലാണ് ചെൽസി പരിശീലകന്റെ പ്രതികരണം. താരം ജനുവരിയിൽ എ.സി മിലാനിലേക്ക് പോവുമെന്ന് വാർത്തകൾ വന്നിരുന്നു.

ഈ സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ തന്റെ കരാർ അവസാനിക്കുന്ന ഫാബ്രിഗാസ് നാപോളിയിൽ നിന്ന് ജോർജിഞ്ഞോ വന്നതോടെ ടീമിൽ ഫാബ്രിഗാസിന്റെ അവസരങ്ങൾ കുറഞ്ഞിരുന്നു.  ഈ സീസണിൽ പ്രീമിയർ ലീഗിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രമാണ് ഫാബ്രിഗാസ് കളിച്ചത്. ജൂണിൽ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഫാബ്രിഗാസിന് ജനുവരിയിൽ മറ്റൊരു ക്ലബ്ബുമായി പ്രീ കോൺട്രാക്ടിൽ എത്താൻ കഴിയും.

ഫാബ്രിഗാസ് കളിക്കുന്ന സ്ഥാനത്ത് ചെൽസിയിൽ രണ്ടു പേർ മാത്രമേയുള്ളുവെന്നും അത് കൊണ്ട് തന്നെ ഫാബ്രിഗാസ് ചെൽസിയിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സാരി പറഞ്ഞു. എന്നാൽ അവസാന തീരുമാനം എടുക്കേണ്ടത് ചെൽസി മാനേജ്മെന്റും ഫാബ്രിഗാസും ആണെന്നും സരി പറഞ്ഞു. ഫാബ്രിഗസിനെ പോലെത്തെ മറ്റൊരു താരത്തെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചെൽസി പരിശീലകൻ പറഞ്ഞു.

Exit mobile version