ജിറൂദ് ചെൽസിയിൽ തുടരും, കരാർ നീട്ടാനൊരുങ്ങി ചെൽസി

- Advertisement -

ചെൽസിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ് ചെൽസിയിൽ തുടരുമെന്ന് പരിശീലകൻ മൗറീസിയോ സാരി. ജിറൂദിന്റെ കരാർ പുതുക്കാനുള്ള ഓപ്‌ഷൻ ചെൽസി ഉപഖ്യോഗിക്കും എന്ന് ഇറ്റാലിയൻ പരിശീലകൻ വ്യക്തമാക്കി. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞ താരം ഈ സീസൺ അവസാനത്തോടെ ചെൽസി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക് ഇതോടെ അവസാനമായി. നേരത്തെ അവസരം കുറയുന്നതിലെ അതൃപ്തി വ്യക്തമാക്കി ജിറൂദ് പരസ്യമായി രംഗത്ത് വന്നിരുന്നു.

ചെൽസി മേധാവി മരിനയുമായി താൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നും കരാറിലെ പുതുക്കാൻ ഉള്ള ഓപ്‌ഷൻ ഉപയോഗിക്കും എന്ന് സാരി ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. ഫിഫ നൽകിയ ട്രാൻസ്ഫർ ബാൻ നേരിടുന്ന ചെൽസി നൽകിയ അപ്പീൽ ഫിഫ നിരസിക്കുകയാണെങ്കിൽ അവർക്ക് അടുത്ത 2 ട്രാൻസ്ഫർ സീസണിൽ കളിക്കാരെ വാങ്ങാനാവില്ല. ഇതും ചെൽസി ജിറൂദിനെ ക്ലബ്ബ് വിടാൻ അനുവദിക്കാത്തതിൽ പ്രധാന കാരണമാണ്.

Advertisement