സാനെയുടെ പരിക്ക് ഗുരുതരം, നീണ്ടകാലം പുറത്തിരിക്കും

മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെയുടെ പരിക്ക്‌ ഗുരുതരം. കഴിഞ്ഞ ആഴ്ച നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിടെ ആയിരുന്നു സാനെയ്ക്ക് പരിക്കേറ്റത്. കളി തുടങ്ങി പത്ത് മിനുട്ട് ആകും മുമ്പ് തന്നെ സാനെയ്ക്ക് പരിക്കേറ്റിരുന്നു. താരത്തെ ഉടൻ തന്നെ പിൻവലിക്കുകയും ചെയ്തു‌. ലിഗമെന്റ് ഇഞ്ച്വറി ആയതിനാൽ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വരും.

മാസങ്ങളോളം സാനെ പുറത്തിരിക്കേണ്ടി വരും. ആറ് മാസത്തിലധികം സാനെയ്ക്ക് കളിക്കാൻ ആവില്ല. ബയേണിലേക്ക് പോകാൻ ആഗ്രഹിച്ച സാനെയുടെ ട്രാൻസ്ഫർ നീക്കത്തിന് ഈ പരിക്ക് തിരിച്ചടിയായേക്കും. സാനെയ്ക്ക് വേണ്ടി നൂറു മില്യണിൽ അധികം ചിലവഴിക്കാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ബയേൺ. എന്നാൽ പരിക്കിൽ ഇരിക്കെ ഇങ്ങനെ ഒരു നീക്കത്തിന് ബയേൺ മുതിരുമോ എന്നാണ് സംശയം.