Site icon Fanport

സാനെ പരിക്ക് മാറിയെത്തുന്നു

മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെ പരിക്ക്‌ മാറി തിരികെയെത്തുന്നു. താരം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തി. ഇന്ന് നടക്കുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സാനെ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് സാനെയുടെ തിരിച്ചുവരവ്. സീസൺ തുടക്കത്തിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിടെ ആയിരുന്നു സാനെയ്ക്ക് പരിക്കേറ്റത്.

ലിഗമെന്റ് ഇഞ്ച്വറി ആയതിനാൽ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു. ബയേണിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സാനെയുടെ പരിക്ക്. ഈ സീസൺ അവസാനം വരെ സിറ്റിയിൽ തുടർന്ന് തിരികെ ഫോമിൽ എത്താൻ ആകും ഇനി സാനെയുടെ ലക്ഷ്യം.

Exit mobile version