സാഞ്ചോ എന്ന് തിരികെവരും എന്ന് തനിക്ക് അറിയില്ല എന്ന് ടെൻ ഹാഗ്

ജേഡൻ സാഞ്ചോ എന്ന് തിരികെ വന്ന് ടീമിനൊപ്പം ചേരും എന്ന് അറിയില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. സാഞ്ചോ അവസാന ഒരു മാസമായി ഹോളണ്ടിൽ ഒരു പ്രത്യേക പരിശീലനത്തിൽ ആണ്. ടെൻ ഹാഗ് ആണ് സാഞ്ചോയെ ഹോളണ്ടിലേക്ക് അയച്ചത്. സാഞ്ചോയുടെ ഫോം മോശമായതിനാൽ താരത്തെ മാനസികമായും ശാരീരികമായും ശക്തനാക്കാൻ ആണ് ടെൻ ഹാഗ് സാഞ്ചോയെ ഹോളണ്ടിലേക്ക് അയച്ചത്.

Picsart 22 12 14 12 30 27 361

സാഞ്ചോ വ്യക്തിഗത ട്രെയിനിങിൽ ആണെന്നും സാഞ്ചോ എന്ന് മടങ്ങി എത്തി ടീമിനൊപ്പം ചേരും എന്ന് എനിക്ക് അറിയില്ല എന്നും ടെൻ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു. എത്രയും പെട്ടെന്ന് സാഞ്ചോയെ തിരികെ ടീമിനൊപ്പം ചേർക്കുക ആണ് തന്റെ ലക്ഷ്യം എന്നും ടെൻ ഹാഗ് പറഞ്ഞു.

Exit mobile version