Picsart 23 01 06 13 41 39 167

സാഞ്ചോ വീണ്ടും കളിക്കാൻ ഇനിയും സമയം എടുക്കും – ടെൻ ഹാഗ്

ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കാൻ ഇനിയും സമയം എടുക്കും എന്ന് പരിശീലകൻ ടെൻ ഹാഗ്. സാഞ്ചോ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് എങ്കിലും പൂർണ്ണ ഫിറ്റ്നസിലേക്ക് എത്താൻ ഇനിയും സമയം എടുക്കും എന്ന് ടെൻ ഹാഗ് പറഞ്ഞു. എന്ന് സാഞ്ചോക്ക് കളിക്കാൻ ആകും എന്ന് തനിക്ക് ഉറപ്പില്ല. താനും ക്ഷമയോടെ കാത്തിരിക്കുകയാണ്. ടെൻ ഹാഗ് പറഞ്ഞു.

സാഞ്ചോയുടെ ശ്രമങ്ങൾ ശരിയായ ദിശയിൽ ആണെന്നും ടെൻ ഹാഗ് പറഞ്ഞു. സാഞ്ചോ അവസാന രണ്ട് മാസമായി പ്രത്യേക പരിശീലനങ്ങളിലൂടെ കടന്നു പോവുകയാണ്. ഒരു മാസത്തോളം താരം ഹോളണ്ടിൽ ഒരു പ്രത്യേക പരിശീലനത്തിലും ആയിരുന്നു. കളിക്കാർ റോബോർട്ട് അല്ല എന്നും എല്ലാവരുൻ അവർക്ക് ആവശ്യമായ സമയം നൽകണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് പറഞ്ഞു.

സാഞ്ചോ ലോകകപ്പിന് മുമ്പ് ആണ് അവസാനമായി യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചത്. ഈ സീസണിൽ യുണൈറ്റഡിനായി അത്ര നല്ല പ്രകടനങ്ങൾ നടത്താൻ സാഞ്ചോക്ക് ആയിരുന്നില്ല.

Exit mobile version