സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയാൽ ഏഴാം നമ്പർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് യുവതാരം സാഞ്ചോയെ ക്ലബിൽ എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. 120 മില്യണോളം നൽകി ഡോർട്മുണ്ടിൽ നിന്ന് സാഞ്ചോയെ സ്വന്തമാക്കാൻ കഴിയും എന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു. താരത്തിന് വലിയ വേതനത്തിന് ഒപ്പം യുണൈറ്റഡിൽ ഏഴാം നമ്പർ ജേഴ്സിയും ക്ലബ് നൽകിയേക്കും.

യുണൈറ്റഡിൽ ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ജേഴ്സി നമ്പർ ആണ് 7. പക്ഷെ ഇപ്പോൾ കുറെ കാലമായി നമ്പർ 7 ജേഴ്സിക്ക് യുണൈറ്റഡിൽ അത്ര നല്ല കാലമല്ലം റൊണാൾഡോ ക്ലബ് വിട്ട ശേഷം നമ്പർ 7 അണിഞ്ഞ എല്ലാവർക്കും ഫോം നഷ്ടമാകുന്നതാണ് കാണാൻ കഴിഞ്ഞത്. ഇപ്പോൾ സാഞ്ചസാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏഴാം നമ്പർ അണിയുന്നത്. സാഞ്ചൊ എത്തിയാൽ ആ ജേഴ്സി സാഞ്ചിയുടെതാകും. സാഞ്ചോയുടെ വരവോടെ നമ്പർ 7 ശാപം ഒഴിയും എന്നും യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു.

Advertisement