Site icon Fanport

“അവസരം കിട്ടാത്തത് ആണ് മോശം പ്രകടനങ്ങൾക്ക് കാരണം” – സാഞ്ചേസ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് തിളങ്ങാൻ കഴിയാത്തതിന് കാരണം അവസരം ഇല്ലാത്തത് കൊണ്ടാണെന്ന് അലക്സിസ് സാഞ്ചസ്. താൻ കാലിൽ പന്ത് സ്ഥിരമായി എത്തിയാൽ ഫോമിൽ എത്തുന്ന താരമാണ്. ഇടക്കിടെ ടീമിന് പുറത്താകുന്നത് ആണ് തന്റെ പ്രകടനങ്ങൾ പിറകിലേക്ക് പോകാൻ കാരണം സാഞ്ചസ് പറഞ്ഞു.

മൗറീനോ ഒരു മോശം പ്രകടനം കൊണ്ട് തന്നെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. അത് ആത്മവിശ്വാസം കുറച്ചു എന്നും കളിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കി. സാഞ്ചസ് പറയുന്നു. താൻ തന്റെ കളിയിൽ വിശ്വസിക്കുന്നു. അത് ആരാധകർക്ക് കാണിച്ചു കൊടുക്കാൻ തന്നിക്ക് ആകും. അവർക്ക് കൂടുതൽ സന്തോഷം കൊടുക്കുന്ന താരമായി തനിക്ക് മാറണം എന്നും സാഞ്ചേസ് പറഞ്ഞു.

ആഴ്സണൽ വിട്ട് മാഞ്ചസ്റ്ററിൽ എത്തിയ ശേഷം ഒട്ടും ഫോമിലാകാൻ സാഞ്ചസിന് ആയിട്ടില്ല.

Exit mobile version