സാഞ്ചസിന് പരിക്ക്, നിർണായക മത്സരങ്ങൾ നഷ്ടമാകും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിലിയൻ താരം അലക്‌സി സാഞ്ചസിന് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റതായി ക്ലബ്ബ് സ്ഥിതീകരിച്ചു. ഹാം സ്ട്രിംഗ് പരിക്കാണ്‌ താരത്തിന് ഏറ്റത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താരം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

ജനുവരിയിൽ യുണൈറ്റഡിൽ എത്തിയത് മുതൽ ഫോം ഇല്ലാതെ വിഷമിക്കുന്ന താരത്തിന് മറ്റൊരു തിരിച്ചടിയായി ഈ പരിക്ക്. ഈ സീസണിൽ മിക്ക കളികളിലും കളത്തിന് പുറത്തായിരുന്നു താരം. മൗറീഞ്ഞോയുമായി താരത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഈ സീസണിൽ വെറും 1 ഗോൾ മാത്രമാണ് താരത്തിന് നേടാനായത്. പരിക്ക് പറ്റിയ താരത്തിന് ലീഗിൽ ആഴ്സണലിന് എതിരായ അടുത്ത മത്സരത്തിലും ഡിസംബർ 16 ന് ലിവർപൂളിന് എതിരായ മത്സരത്തിലും കളിക്കാനാവില്ല.

Advertisement