Site icon Fanport

മൊഹമ്മദ് സലാക്ക് ആഫ്രിക്കയിലെ മികച്ച താരത്തിനുള്ള പുരസ്കാരം

ബിബിസിയുടെ ഈ വർഷത്തെ മികച്ച ആഫ്രിക്കൻ താരത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം മൊഹമ്മദ് സലാ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് സലാ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. സാഡിയോ മാനെ, കുലുബാലി തുടങ്ങിയ താരങ്ങളേ പിന്തള്ളിയാണ് സലാ ഈ പുരസ്കാരത്തിന് അർഹനായത്. കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി 52 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ ആണ് സലാ അടിച്ചു കൂട്ടിയത്.

“വളരെ സന്തോഷമുണ്ട് വീണ്ടും ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ, ഇനിയും ഈ പുരസ്‌കാരം ലഭിക്കാൻ കഠിനമായി ശ്രമിക്കും” സലാ പ്രതികരിച്ചു.

ഈജിപ്തിനെ ലോകകപ്പിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സലാ ലോകകപ്പിൽ രണ്ടു ഗോളുകൾ നേടിയിരുന്നു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലില് വരെ എത്തിച്ച സലാ പക്ഷേ ഫൈനലിൽ പരിക്കറ്റ് മത്സരം പൂർത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

Exit mobile version