സലാഹ് ഇംഗ്ലണ്ടിലെ മികച്ച താരം, സാനെ യുവ താരം

- Advertisement -

ഗോൾ മഴ തീർത്ത മുഹമ്മദ് സലാഹ് പ്രീമിയർ ലീഗിലെ മികച്ച താരം. പി എഫ് എ യുടെ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം ഇത്തവണ ഈജിപ്ഷ്യൻ താരം സ്വന്തമാക്കി. സിറ്റി താരം കെവിൻ ഡു ബ്രെയ്‌നയെ മറികടന്നാണ് ലിവർപൂളിനായി ഈ സീസണിൽ 41 ഗോളുകൾ നേടിയ സലാഹ് നേട്ടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ലീറോയ്‌ സാനെയാണ് മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

റോമയിൽ നിന്ന് ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തിയ സലാഹ് പ്രീമിയർ ലീഗിൽ ഒരു സീസണിൽ ഒരു താരം നടത്തുന്ന മികച്ച പ്രകടനങ്ങളിൽ ഒന്നാണ് നടത്തിയത്. മാനേക്കും ഫിർമിനോക്കും ഒപ്പം ലോക ഫുട്‌ബോളിലെ തന്നെ മികച്ച ആക്രമണ ത്രയത്തിൽ പങ്കാളി ആയ സലാഹ് ക്ളോപ്പിന്റ് ടീമിന് പുതിയ മുഖമാണ് നൽകിയത്. ലീഗിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും ചാമ്പ്യൻസ് ലീഗിൽ സെമിയിൽ പ്രവേശിച്ചു കാത്തിരിക്കുകയാണ് അവർ.

ഹാരി കെയ്ൻ, ഡേവിഡ് സിൽവ, ഡേവിഡ് ഡി ഹെയ എന്നിവരും അവാർഡിന്റെ അവസാന പട്ടികയിൽ ഉണ്ടായിരുന്നു. റഹീം സ്റ്റെർലിങ്, ഹാരി കെയ്ൻ എന്നിവരെ മറികടന്നാണ് സാനെ നേട്ടം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement