സാല ലിവർപൂളിൽ തന്നെ തുടരും എന്ന് ക്ലോപ്പ്

- Advertisement -

സാലയുടെ ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട എന്ന് ലിവർപൂൾ മാനേജറ്റ് ക്ലോപ്പ്. സാല അടുത്ത സീസണിൽ ലിവർപൂളിൽ തന്നെ ഉണ്ടാകും എന്ന് ക്ലോപ്പ് ഉറപ്പു പറഞ്ഞു. റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകൾ സാലയ്ക്കായി രംഗത്തുണ്ട്. മികച്ച ഫോമിലുള്ള സാല ഇതുവരെ ഈ സീസണിൽ 39 ഗോളുകളും 11 അസിസ്റ്റുകളും ലിവർപൂളിനായി നേടിയിട്ടുണ്ട്.

സാല ലിവർപൂൾ എത്തിയിട്ട് ഒരുവർഷം ആകുന്നെ ഉള്ളൂ, ലിവർപൂളിലേക്ക് വരുന്ന സമയത്തും സാലയ്ക്കായി നിരവധി ക്ലബുകൾ സാലയ്ക്കായി രംഗത്തുണ്ടായിരുന്നു. എന്നിട്ടും ലിവർപൂളിനെയാണ് സാല തിരഞ്ഞെടുത്തത്. അത് താരത്തിന് ക്ലബിനോടുള്ള താല്പര്യമാണ് കാണിക്കുന്നത് എന്നും ക്ലോപ്പ് പറഞ്ഞു. സാല അടക്കമുള്ള ഈ ലിവർപൂൾ ടീം ക്ലബിനായി പുതിയ ചരിത്രം കുറിക്കാൻ പോകുന്ന സ്ക്വാഡാണെന്നും ക്ലോപ്പ് കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement