സലാഹിന് ഇരട്ട ഗോൾ; ഒടുവിൽ ലിവർപൂൾ സൗത്താംപ്ടണെ കീഴടക്കി

ഈ ട്രാൻസ്‌ഫർ വിൻഡോയിലെ ഏറ്റവും മികച്ച സൈനിംഗ് താനാണെന്ന് വീണ്ടും തെളിയിച്ച മുഹമ്മദ് സലാഹിന്റെ പ്രകടനത്തിൽ സൗത്താംപ്ടണെതിരെ ലിവർപൂളിന് തകർപ്പൻ വിജയം. സലാഹിന്റെ ഇരട്ട ഗോളോടെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. 2015ന് ശേഷം സൗത്താംപ്ടണെതിരെ ലിവർപൂളിന്റ് ആദ്യ വിജയം ആണിത്. കഴിഞ്ഞ 6 മത്സരങ്ങളിലും ലിവർപൂളിന് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

ആൻഫീല്ഡിലെ മത്സരത്തിൽ, മുഴുവൻ സമയം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ലിവർപൂൾ വിജയിച്ചത്. മത്സരത്തിന്റെ 31, 41 മിനിറ്റുകളിൽ ഗോൾ നേടി ഈജിപ്ത് ക്യാപ്റ്റൻ സലാഹ് ആദ്യ പകുതിയിൽ തന്നെ മത്സരം ലിവർപൂളിന്റെ വരുതിയിൽ ആക്കിയിരുന്നു. 68ആം മിനിറ്റിൽ കുട്ടീഞ്ഞോ ആണ് ലിവർപൂളിന്റ് മൂന്നാം ഗോൾ നേടിയത്. വിജയത്തോടെ ലിവർപൂളിന് 12 മത്സരങ്ങളിൽ നിന്നും 22 പോയിന്റ് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.