Site icon Fanport

അടുത്ത സീസണിൽ പ്രീമിയർ ലീഗാണ് ലക്ഷ്യം – സലാ

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിവർപൂൾ താരം സലാ തങ്ങളുടെ അടുത്ത ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി . അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമാകും ലിവർപൂൾ നേരിടുക എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രീമിയർ ലീഗിൽ ഇത്തവണ ആദ്യമായാണ് ലിവർപൂൾ പോരാടിയത്. പക്ഷെ എന്നിട്ടും സിറ്റി കിരീടം കൊണ്ടു പോയി. പക്ഷെ വരുന്ന സീസണിൽ അത് ലിവർപൂൾ കൊണ്ടു പോകുമെന്ന് സലാ പറഞ്ഞു.

ഈ കഴിഞ്ഞ സീസണിൽ വെറും ഒരു പോയന്റിനു മാത്രമായിരുന്നു ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്. ടീമിലെ ഭൂരിഭാഗവും യുവതാരങ്ങളാണ് എന്നത് നേട്ടമാണെന്നു സലാ പറഞ്ഞു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിനും വേണ്ടി പോരാടി, അതിനു മുമ്പ് യൂറോപ്പ ലീഗിനു വേണ്ടി പോരാടി, അങ്ങനെ ഒരൊ വർഷം കഴിയുമ്പോഴും ടീം മെച്ചപ്പെടുകയാണെന്ന് സലാ ഓർമ്മിപ്പിച്ചു.

Exit mobile version