സലായെ വിമർശിക്കുന്ന മാധ്യമങ്ങൾ മാപ്പു പറയേണ്ടി വരുമെന്ന് ക്ലോപ്പ്

സലായുടെ ഈ സീസണിലെ ഫോം മോശമാണെന്ന് വിമർശിക്കുന്ന മാധ്യമങ്ങൾ അവരുടെ വാക്കുകൾ പിൻവലിക്കേണ്ടി വരുമെന്നും മാപ്പ് പറയേണ്ടി വരുമെന്നും ലിവർപൂൾ മാനേജർ ക്ലോപ്പ് പറഞ്ഞു. മാധ്യമങ്ങളുടെ ജോലി ഇതാണെന്നും. അവർ ചില ഡോക്ടർമാരെ പോലെ പെരുമാറുന്നെന്നും ക്ലോപ്പ് പറഞ്ഞു. ഒരു ചെറിയ മുറിവിനെ വലുതാക്കി കീറി മുറിച്ച് ഒന്നുമില്ല എന്ന് കണ്ടെത്തി മാപ്പ് പറയുന്നതാണ് മാധ്യമങ്ങളെ ശീലമെന്നും ക്ലോപ്പ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സലായെ ഇപ്പോൾ കാണാനില്ലല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിലായിരുന്നു ക്ലോപ്പിന്റെ ഈ മറുപടി. സീസണിൽ ഇതിനകം മൂന്ന് ഗോളുകൾ സലാ നേടിയിട്ടുണ്ട് എങ്കിലും താരത്തിന്റെ ഫോം അത്ര മികച്ചതല്ല. സലായുടെ ഫോമിൽ സലായും സന്തുഷ്ടവാനല്ല എന്ന് ക്ലോപ്പ് പറഞ്ഞു.പക്ഷെ അത് ശരിയാക്കാൻ ആണ് പരിശീലകൻ ഉള്ളതെന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version