“സലായെക്കാൾ റയൽ മാഡ്രിഡിനു ചേരുക മാനെയാണ്”

- Advertisement -

റയൽ മാഡ്രിഡ് ലിവർപൂൾ താരമായ മാനെയെ സൈൻ ചെയ്യും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് മുൻ ലിവർപൂൾ താരമായ മോമോ സിസോകോ. സലായെ റയൽ സൈൻ ചെയ്യണം എന്ന് പലരും പറയാറുണ്ട്. പക്ഷെ സലായെക്കാൾ മാനെ ആണ് റയൽ മാഡ്രിഡിന് ചേരുക. റയലിന് ഇപ്പോൾ ആവശ്യം മാനെയെ പോലെ ഒരു താരമാണ് എന്നും സിസോകോ പറഞ്ഞു.

മാനെ സിദാന്റെ ഇഷ്ട താരമാണെന്നും സിദാൻ മാനെയ്ക്ക് വേണ്ടി ശ്രമിക്കും എന്ന് ഉറപ്പ് ഉണ്ട് എന്നും സിസോകോ പറഞ്ഞു. ലിവർപൂൾ അറ്റാക്കിംഗ് ത്രയമായ സലാ, മാനെ, ഫർമീനോ എന്നിവരെ റാഞ്ചാൻ ആയി യൂറോപ്പിലെ വമ്പൻ ക്ലബുകൾ അടക്കം ശ്രമിക്കുന്നുണ്ട്.

Advertisement