സലാ, മാനെ, ഫർമീനോ ഇവർ ലോകത്തെ ഏതു ക്ലബിലും കളിക്കാൻ മികവുള്ളവർ എന്ന് ക്ലോപ്പ്

ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയം ഈ ലോകത്തെ ഏതു ക്ലബിലും സ്റ്റാർട്ട് ചെയ്യാൻ കഴിവുള്ള താരങ്ങളെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്‌. കഴിഞ്ഞ സീസണിൽ ഈ മൂവരുടെ മികവിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ ലിവർപൂൾ എത്തിയിരുന്നു. ഇവർ മൂവരും ലിവർപൂൾ എന്ന ക്ലബിനെ ഇഷ്ടപ്പെടുന്നു എന്നതാണ് പ്രധാന കാര്യം എന്നും ക്ലോപ്പ് പറഞ്ഞു.

സലായും ഫർമീനോയും ലിവർപൂളിൽ ദീർഘകാല കരാർ ഒപ്പിട്ടിരുന്നു. സെനഗൽ താരമായ മാനെയും പുതിയ കരാറിൽ ഒപ്പിടുമെന്നും ക്ലോപ്പ് സൂചന നൽകി. ഈ താരങ്ങൾ ആരും ലിവർപൂളിനെ ഉപയോഗിച്ച് മറ്റൊരു ക്ലബിലേക്ക് എത്താൻ ശ്രമിക്കുന്നവരല്ല എന്നത് സന്തോഷകരമാണെന്നും ക്ലോപ്പ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version