Picsart 24 02 17 19 51 59 974

സലാ തിരികെയെത്തി, വൻ വിജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് തകർപ്പൻ വിജയം. ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ലിവർപൂൾ തോൽപ്പിച്ചത്. 35ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ഡാർവിൻ നൂനിയസ് ആണ് ലിവർപൂളിന് ലീഡ് നൽകിയത്. ജോടയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിക്ക് ഇടയിൽ ജോടയും കർടിസ് ജോൺസും പരിക്കേറ്റ് പുറത്ത് പോയത് ലിവർപൂളിന് തിരിച്ചടിയായി.

ഇവർക്ക് പകരം മൊ സലായും ഗ്രവൻബെർചും കളത്തിൽ എത്തി. പരിക്ക് മാറിയുള്ള സലായുടെ തിരിച്ചുവരവ് കൂടിയായി ഇത്. 55ആം മിനുട്ടിൽ മകാലിസ്റ്റർ ലിവർപൂളിനായി രണ്ടാം ഗോൾ നേടി. ഈ ഗോൾ ഒരുക്കിയത് സലാ ആയിരുന്നു.

പിന്നാലെ 68ആം മിനുട്ടിൽ സലാ ലിവർപൂളിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. 75ആം മിനുട്ടിൽ ഇവാൻ ടോണിയിലൂടെ ബ്രെന്റ്ഫർഡ് ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. 86ആം മിനുട്ടിൽ ഗാക്പോ കൂടെ ഗോൾ നേടിയതോടെ ലിവർപൂളിന്റെ വിജയം പൂർത്തിയായി.

ഈ ജയത്തോടെ ലിവർപൂൾ 25 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ഒന്നാം സ്ഥാനത്ത് 5 പോയിന്റിന്റെ ലീഡുമായി ഇരിക്കുകയാണ്. ബ്രെന്റ്ഫോർഡ് 25 പോയിന്റുമായി പതിനാലാം സ്ഥാനത്താണ്.

Exit mobile version