ഇരുപതാം ഗോളുമായി ചരിത്രം കുറിച്ച് സലാ

20210424 191048

ഇന്ന് ന്യൂകാസിലിനെതിരെ ലിവർപൂളിന് വിജയിക്കാൻ ആയില്ല എങ്കിലും ഇന്നത്തെ ഗോൾ മൊഹമ്മദ് സലായെ ലിവർപൂളിൽ പുതിയ ചരിത്രം രചിക്കാൻ സഹായിച്ചു. ഇന്ന് ഗോൾ നേടിയതോടെ ഈ സീസൺ പ്രീമിയർ ലീഗിൽ സലായ്ക്ക് 20 ഗോളുകൾ ആയി. ലിവർപൂളിനായി മൂന്ന് സീസണുകളിൽ ഇരുപതോ അതിലധികമോ പ്രീമിയർ ലീഗ് ഗോൾ നേടുന്ന ആദ്യ താരമായി സലാ ഇതോടെ മാറി.

മൈക്കിൾ ഓവനോ, ഫൗളറിനോ,സുവാരസിനോ ഒന്നും സാധിക്കാത്ത നേട്ടത്തിലാണ് സലാ എത്തിയത്‌. 2017/18 സീസണിൽ 32 ലീഗ് ഗോളുകൾ, 2018/19 സീസണി 22 ലീഗ് ഗോളുകൾ, ഈ സീസണിൽ 20 ലീഗ് ഗോളുകൾ എന്നാണ് സലായുടെ റെക്കോർഡ്. കഴിഞ്ഞ സീസണിൽ സലയ്ക്ക് 19 ലീഗ് ഗോളുകൾ മാത്രമെ നേടാൻ ആയിരുന്നുള്ളൂ.

Salah’s Premier League campaigns for Liverpool:

🔘 17/18 — 32
🔘 18/19 — 22
🔘 19/20 — 19
🔘 20/21 — 20*