സലായ്ക്ക് പിന്നാലെ ഓടി മൂക്ക് തകർന്ന 11കാരൻ ആരാധകൻ, വീട്ടിലെത്തി ആശ്വസിപ്പിച്ച് സലാ

- Advertisement -

മൊഹമ്മദ് സലായും ഒരു കുഞ്ഞ് ആരാധകനും ആണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ലിവർപൂൾ താരം സലാ കഴിഞ്ഞ ദിവസം ട്രെയിനിങ് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ സലായുടെ ശ്രദ്ധ നേടാൻ പിറകെ ഓടിയ 11കാരനായ ആരാധകൻ ലൂയിസ് ഫ്ലവർ അബദ്ധത്തിൽ പോസ്റ്റിൽ ഇടിച്ച് വീണു. വീഴ്ചയിൽ ആരാധകന്റെ മൂക്ക് പൊട്ടി ചോരയും ഒഴുകിയ ലൂയിസ് ട്രെയിനിങ് ഗ്രൗണ്ടിനരികെ ഉള്ള വീട്ടിലേക്ക് മടങ്ങി.

ഒരു ആരാധകന് പരിക്ക് പറ്റിയെന്ന് അറിഞ്ഞ സലാ തന്റെ കാറുമായി ഉടൻ തന്നെ അന്വേഷിച്ച് ആരാധകന്റെ വീട്ടിൽ എത്തി. ലൂയിസിന്റെ പരിക്ക് സാരമുള്ളത് അല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രമാണ് സലാ വീട് വിട്ടത്‌. ലൂയിസിന്റെ ഒപ്പവും ലൂയിസിന്റെ സഹോദരനൊപ്പവും ഫോട്ടോയും എടുത്താണ് സലാ മടങ്ങിയത്. സലായും മൂക്കിൽ നിന്ന് ചോര ഒഴുകുന്ന ആരാധകനും ഒപ്പമുള്ള ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്.

Advertisement