സലാ തിരിച്ച് എത്തി, വോൾവ്സിനെതിരെ കളിക്കും

- Advertisement -

ലിവർപൂൾ താരം മൊഹമ്മദ് സലാ പരിക്ക് മാറി തിരികെ എത്തും. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്സലോണയ്ക്ക് എതിരെ സലാ കളിച്ചിരുന്നില്ല. ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആയിരുന്നു സലായ്ക്ക് പരിക്കേറ്റത്. ന്യൂകാസിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സലായുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റതിനാൽ സലായെ ബാഴ്സലോണക്ക് എതിരെ കളിപ്പിക്കണ്ട എന്ന് ഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടായിരുന്നു.

പ്രീമിയർ ലീഗിലെ അവസാന ദിവസം വോൾവ്സിനെതിരെ ആകും സലാ തിരിച്ച് എത്തുക. മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയന്റ് മാത്രം പിറകിൽ ഉള്ള ലിവർപൂൾ അവസാന ദിവസം അത്ഭുതങ്ങൾ നടക്കും എന്നും കിരീടം നേടാൻ ആകും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ ആയ സലാ അവസാന ദിവസം ഗോൾഡൻ ബൂട്ടു നേടാമെന്നും പ്രതീക്ഷിക്കുന്നു.

Advertisement