
മൊ സലാ എന്ന ഈജിപ്ഷ്യൻ മാന്ത്രികം കാണിച്ച മത്സരത്തിൽ വാറ്റ്ഫോർഡിനെ തച്ചുടച്ച് ലിവർപൂൾ. ഇന്ന് ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. അഞ്ചിൽ നാലു ഗോളുകളും സാലായുടെ വക ആയിരുന്നു.
നാലു ഗോൾ മാത്രമല്ല ഫെർമിനോ സ്കോർ ചെയ്ത അഞ്ചാം ഗോളിന്റെ ശില്പിയു സാലാ ആയിരുന്നു. സാലയുടെ ആദ്യ ലിവർപൂൾ ഹാട്രിക്കാണ് ഇന്ന് പിറന്നത്. ഇന്നത്തെ നാലു ഗോളുകളോടെ പ്രീമിയർ ലീഗിൽ 28 ഗോളുകളായി സാലക്ക്. ഹാരി കെയ്നെക്കാൾ നാലു ഗോളിന് മുന്നിൽ. അതുമാത്രമല്ല ലിവർപൂളിൽ ഒരു താരത്തിന്റെ അരങ്ങേറ്റ സീസണിലെ ഏറ്റവും കൂടുതൽ റെക്കോർഡ് എന്നതും ഇന്ന് സാലയുടെ പേരിലായി. ടോറസിനെ ആണ് സാല ആ റെക്കോർഡിൽ മറികടന്നത്.
ഇന്നത്തെ ജയത്തോടെ ലിവർപൂൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ദൂരം രണ്ട് പോയന്റായി കുറച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial