സലാഹിന്റെ ഇരട്ട ഗോളുകൾ, ലിവർപൂളിന് ജയം

- Advertisement -

ലണ്ടൻ സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിനെ തകർത്ത് ലിവർപൂൾ. 1-4 നാണ് ക്ളോപ്പിന്റെ ടീം ജയം കണ്ടത്. പരിക്ക് മാറി എത്തിയ സാഡിയോ മാനെയുടെയും സലാഹിന്റെയും മികച്ച പ്രകടനമാണ് ലിവർപൂളിന് ജയമൊരുകിയത്.

പരിക്ക് കാരണം ഏറെ നാൾ പുരത്തിരുന്ന സാഡിയോ മാനെ ലിവർപൂൾ നിരയിലേക്ക് തിരിച്ചെത്തിയപ്പോൾ ഓക്സലൈഡ് ചെമ്പർലിനും ക്ളോപ്പ് ആദ്യ ഇലവനിൽ അവസരം നൽകി. പരിക്കേറ്റ ലോവരന് പകരം ഇത്തവണയും ക്ലാവൻ ടീമിൽ ഇടം നേടി. വെസ്റ്റ് ഹാം നിരയിൽ ആൻഡി കരോൾ ഇത്തവണയും പകരക്കാരുടെ നിരയിലായിരുന്നു സ്ഥാനം. 21 ആം മിനുട്ടിൽ ലിവർപൂൾ ആദ്യ ഗോൾ കണ്ടെത്തി. മാനെയുടെ പാസ്സിൽ സലാഹാണ് ഗോൾ നേടിയത്. ഏറെ വൈകാതെ 24 ആം മിനുട്ടിൽ മാറ്റിപ്പിലൂടെ ലിവർപൂൾ ലീഡ് രണ്ടായി ഉയർത്തി.

രണ്ടാം പകുതിയിൽ ഫെര്ണാണ്ടസാനിന് പകരം ആൻഡി കാരൊളിനെ ഇറക്കിയ ബിലിച് കൂടുതൽ ആക്രമണത്തിന് മുതിർന്നു. 55 ആം മിനുട്ടിൽ ആയുവിന്റെ പാസ്സ് വലയിലാക്കി ലൻസീനി വെസ്റ്റ് ഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും തൊട്ടടുത്ത മിനുട്ടിൽ തന്നെ അലക്‌സ് ഓക്സലൈഡ് ചെമ്പർലൈൻ ലിവർപൂളിന്റെ രണ്ടു ഗോൾ ലീഡ് പുനസ്ഥാപിച്ചു. ലീഗിൽ താരം ലിവർപൂളിനായി നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്. പിന്നീട് 75 ആം മിനുട്ടിൽ സലാഹ് വീണ്ടും ഗോൾ നേടി ലിവർപൂളിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ 19 പോയിന്റുള്ള ലിവർപൂൾ 6 ആം സ്ഥാനത് തന്നെയാണ്. 9 പോയിന്റ് മാത്രമുള്ള വെസ്റ്റ് ഹാം 17 ആം സ്ഥാനത്താണ്. ഈ തോൽവിയോടെ വെസ്റ്റ് ഹാം പരിശീലകൻ സാവൻ ബിലിച്ചിന്റെ സ്ഥാനവും തെറിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement