Site icon Fanport

കൊറോണ കാലത്ത് തന്റെ ഗ്രാമത്തിന് വലിയ സഹായവുമായി മൊ സലാ

കൊറോണ കാലത്ത് ലോകം മുഴുവൻ പ്രതിസന്ധിയിൽ ആയിരിക്കുന്ന അവസ്ഥയിൽ സഹായ ഹസ്തവുമായി വന്നിരിക്കുകയാണ് ലിവർപൂൾ താരം മൊഹമ്മദ് സലാ. ഈജിപ്തിലെ തന്റെ ഗ്രാമത്തിനാണ് സലാ വലിയ സഹായം ചെയ്തത്. ആയിരക്കണക്കിന് ടൺ അരിയും മറ്റു അവശ്യ വസ്തുക്കളും സലാ നൽകിയതായി ഈജിപ്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ വ്യാപിക്കുന്ന അവസ്ഥയിൽ ഈജിപ്തിൽ ജനജീവിതം സ്തംഭിച്ചു നിൽക്കുകയാണ്. മൂവായിരത്തോളം കൊറോണ കേസുകൾ ഇപ്പോൾ ഈജിപ്തിലുണ്ട്. അവിടെ ആരാധനാലയങ്ങളും സ്കൂളുകളും ഒക്കെ അടഞ്ഞു കിടക്കുകയാണ്. ആ സാഹചര്യത്തിലാണ് സലായുടെ സഹായം എത്തുന്നത്.

Exit mobile version