ലിവർപൂളിനായി അർദ്ധസെഞ്ച്വറി തികച്ച് ഈജിപ്ത് മജീഷ്യൻ

ലിവർപൂളിനായി സലാ 50 ഗോളുകൾ നേടിം ഇൻ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റെഡ് സ്റ്റാറിനെതിരെ തന്റെ രണ്ടാം ഗോൾ നേടിയതോടെ ആണ് സലാ 50 ഗോളുകളിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയ സലാ അതിവേഗമാണ് 50 ഗോളുകളിൽ എത്തിയത്. വെറും 65 മത്സരങ്ങളിൽ നിന്നായിരുന്നു സലായുടെ ഈ നേട്ടം.

കഴിഞ്ഞ സീസണിൽ മാത്ഫം 44 ഗോളുകൾ സലാ ലിവർപൂളിന് വേണ്ടി നേടിയിരുന്നു. പ്രീമിയർ ലീഗിലെ ടോപ്പ് സ്കോറർ പദവിയും കഴിഞ്ഞ‌ സീസണിൽ സലാ ലിവർപൂളിനൊപ്പം സ്വന്തമാക്കിയിരുന്നു‌. ഈ സീസണിൽ സലാ ഫോമിൽ എത്തുന്നില്ല എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇപ്പോൾ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി സലായ്ക്ക് മൂന്നു ഗോളുകൾ ആയി.

Exit mobile version