സലായ്ക്ക് ഇതെന്തു പറ്റി!! ഗോളടിക്കാൻ ആവാതെ ഈജിപ്ഷ്യൻ

- Advertisement -

ഇന്നലെ പ്രീമിയർ ലീഗിൽ എവർട്ടണെതിരെയും ഗോൾ നേടാൻ സലായ്ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ തുടർച്ചയായി ഗോളടിക്കാതെ കടന്നിരിക്കുകയാണ് സലാ. ലിവർപൂൾ കരിയറിൽ ആദ്യമായാണ് സലാ ഇങ്ങനെ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഇതുവരെ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ തുടർച്ചയായി സലാ ഗോളടിക്കാതിരുന്നിട്ടില്ല.

ഇന്നലെ എവർട്ടണെതിരെയും, അതിനു മുമ്പുള്ള മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡൊനെതിരെയും വാറ്റ്ഫോർഡിനെതിരെയുമാണ് സലാ ഗോളടിക്കാതെ കളി അവസാനിപ്പിച്ചത്. ഇന്നലെ സലായ്ക്ക് രണ്ട് സുവർണ്ണാവസരങ്ങൾ എവർട്ടണെതിരെ ലഭിച്ചിരുന്നു എങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല.

ഈ സീസണിൽ പ്രീമിയർ ലീഗിലെ ടോപ്പ് സിക്സിനെതിരെ ആകെ ഒരു ഗോൾ മാത്രമെ സലായ്ക്ക് നേടാനായിട്ടുള്ളൂ. അതും ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു. സലായുടെ പ്രകടനത്തിൽ തൃപതനാണ് എന്ന് ലിവർപൂൾ പരിശീലകൻ പറഞ്ഞു. സലാ തീരുമാനങ്ങൾ എടുക്കുന്നത് മെച്ചപ്പെടുത്തിയാൽ ഗോളുകൾ വരുമെന്നും ക്ലോപ്പ് പറഞ്ഞു.

Advertisement