Picsart 24 08 25 02 33 41 056

നൂറാം പ്രീമിയർ ലീഗ് ജയം കുറിച്ച് ബുകയോ സാക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നൂറാം മത്സരത്തിൽ ജയം കാണുന്നതിന്റെ ഭാഗമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബുകയോ സാക. ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരായ 2-0 ന്റെ ജയം താരം ലീഗിൽ നേടുന്ന നൂറാം ജയം ആയിരുന്നു. മത്സരത്തിൽ ട്രൊസാർഡിന്റെ ആദ്യ ഗോളിന് നിർണായക പങ്ക് വഹിച്ച സാക പാർടെയുടെ രണ്ടാം ഗോളിന് അസിസ്റ്റും നൽകി.

ബുകയോ സാക

2019 ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച സാക ഇത് വരെ ലീഗിൽ 172 തവണ ആഴ്‌സണലിന് ആയി ബൂട്ട് കെട്ടിയിട്ടുണ്ട്. 23 വയസ്സ് പൂർത്തിയാക്കും മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ജയങ്ങൾ പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം താരമായി സാക മാറി. മുമ്പ് വെയിൻ റൂണി, സെസ്ക് ഫാബ്രിഗാസ്, ഫിൽ ഫോഡൻ എന്നിവർ മാത്രമാണ് 23 വയസ്സിനു മുമ്പ് 100 പ്രീമിയർ ലീഗ് ജയങ്ങളിൽ ഭാഗം ആയത്. 100 പ്രീമിയർ ലീഗ് ജയങ്ങളിൽ എത്തുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സാക.

Exit mobile version