Site icon Fanport

സാക ഇനി ആഴ്സണലിന്റെ ഏഴാം നമ്പർ

ആഴ്സണലിന്റെ യുവതാരം ബകായോ സാകയ്ക്ക് ക്ലബിലെ ഏറ്റവും മികച്ച ജേഴ്സി നമ്പറായ ഏഴാം നമ്പർ. അടുത്ത സീസൺ മുതൽ സാക ക്ലബിലെ ഏഴാം നമ്പർ അണിയും എന്ന് ആഴ്സണൽ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഇപ്പോൾ 77ആം നമ്പർ ജേഴ്സിയിലാണ് സാക കളിക്കുന്നത്. അവസാനമായി അലക്സിസ് സാഞ്ചസാണ് ആഴ്സണലിൽ ഏഴാം നമ്പർ അണിഞ്ഞത്. മുമ്പ് 10 വർഷത്തോളം തോമസ് റൊസിസ്കിയും ഏഴാം നമ്പർ ജേഴ്സി അണിഞ്ഞിരുന്നു.

ഇതിഹാസ താരങ്ങളായ‌ പോൾ ഡേവിസ്, റോബെർട്ടോ പിരെസ് എന്നിവരും ആഴ്സണൽ ഏഴാം ജേഴ്സി ധരിച്ചിട്ടുണ്ട്. ക്ലബിൽ അടുത്തിടെ പുതിയ കരാർ ഒപ്പുവെച്ച സാകയ്ക്ക് ഈ ജേഴ്സി കൂടെ ലഭിക്കുന്നത് വലിയ ആത്മവിശ്വാസം നൽകുൻ. ഇപ്പോൾ ആഴ്സണൽ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സാക. വിങ്ബാക്കായും വിങ്ങറായും മിഡ്ഫീൽഡിലും ഒക്കെ സാക മികവ് തെളിയിക്കുന്നുണ്ട്.

Exit mobile version