സിറ്റിയെ തടയാൻ സൗത്താംപ്ടൺ ഇന്ന് ഇത്തിഹാദിൽ

- Advertisement -

എവർട്ടനെ തകർത്ത ആത്മവിശ്വാസവുമായി സൗത്താംപ്ടൻ ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ലീഗ് ലീഡേഴ്‌സായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. പക്ഷെ മികച്ച ഫോമിലുള്ള സിറ്റിക്കെതിരെ ജയിക്കാൻ അവർക്ക് എവർട്ടനെതിരെ പുറത്തെടുത്ത കളിയും മതിയാവില്ല എന്ന് ഉറപ്പാണ്. ലീഗിലെ 13 മത്സരങ്ങളിൽ 12 മത്സരങ്ങളും ജയിച്ചാണ് സിറ്റി പോയിന്റ് ടേബിലിന് മുകളിൽ ഇടം നേടിയിരിക്കുന്നത്.

ദുർബലരായ ഹഡയ്‌സ് ഫീൽഡ് ടൗണിനോട് അവസാന നിമിഷം സ്റ്റെർലിങ് നേടിയ ഭാഗ്യ ഗോളിലാണ് സിറ്റി ജയിച്ചത്. സിറ്റിയുടെ പ്രതിരോധത്തിൽ ഏതാനും മത്സരങ്ങളായി കാണുന്ന നേരിയ പതർച്ചയിലാവും സൗത്താംപ്ടൻറെ പ്രതീക്ഷ. സ്‌ട്രൈക്കർ ചാർളി ഓസ്റ്റിൻ ഗോൾ സ്കോറിന് ഫോം വീണ്ടെടുത്തത് അവർക്ക് ആത്മാവിശ്വാസമാവും. എങ്കിലും പ്രതിരോധത്തിൽ കാര്യമായി ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ സൗത്താംപ്ടന്റെ കാര്യം കഷ്ടത്തിലാവും. നിലവിലെ ലീഗിൽ ഏറ്റവും മികച്ച ആക്രമണ നിരയാണ് സിറ്റിയുടേത്. അഗ്യൂറോയും സാനെയും, സ്റ്റർലിംഗും മികച്ച ഫോമിലുമാണ്.

സൗത്താംപ്ടനെതിരായ അവസാന 7 ഹോം കളികളിൽ ഒന്നിൽ പോലും സിറ്റി തോൽവി അറിഞ്ഞിട്ടില്ല. അതിൽ 6 ജയവും ഒരു സമനിലയും ഉൾപ്പെടും. സിറ്റിക്ക് എതിരായ അവസാന 2 ലീഗ് മത്സരങ്ങളിലും സൗത്താംപ്ടൻ സ്‌ട്രൈക്കർ ഷെൻ ലോങ് ഗോൾ നേടിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങളിൽ ആഴ്സണൽ ഹഡഴ്സ് ഫീൽഡിനെയും, ബൗർന്മൗത് ബെണ്ലിയെയും, എവർട്ടൻ വെസ്റ്റ് ഹാമിനെയും, സ്റ്റോക്ക് സിറ്റി ലിവർപൂളിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement