തന്നോട് മാഞ്ചസ്റ്റർ വിട്ട് പോകാൻ വാൻ ഹാൽ പറഞ്ഞു എന്ന് വാൻ പേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡിൽ വാൻ ഹാൽ പരിശീലകനായിരിക്കുന്ന സമയത്ത് തന്നോട് അദ്ദേഹം ക്ലബ് വിട്ടു പോകാൻ പറഞ്ഞിരുന്നു എന്ന് വാൻ പേഴ്സി പറഞ്ഞു. 2014 ലോകകപ്പിന് ശേഷമായിരുന്നു വാൻ പേഴ്സിയും വാൻ ഹാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ചത്. 2014 ലോകകപ്പിൽ വാൻ ഹാലും വാൻ പേഴ്സിയും ഹോളണ്ടിൽ ഒരുമിച്ചു ഉണ്ടായിരുന്നു.

എന്നാൽ പരിശീലകൻ വാൻ ഹാൽ മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ വാൻ പേഴ്സിയുമായി ഉടക്കി. വാൻ പേഴ്സിയുടെ കളി മോശമാാണെന്നും ക്ലബ് വിടണമെന്നും തന്നോട് നേരിട്ട് വാൻ ഹാൽ പറഞ്ഞതായി വാൻ പേഴ്സി തന്നെ വ്യക്തമാക്കി. തനിക്ക് ഇനിയും കരാർ ബാക്കിയുണ്ട് എന്ന് താൻ മറുപടി പറഞ്ഞപ്പോൾ അതൊന്നും തനിക്ക് അറിയണ്ട എന്നും ക്ലബ് വിട്ടു പോകണം എന്നുമാണ് വാൻ ഹാൽ പറഞ്ഞത് എന്നും പേഴ്സി പറയുന്നു.

Exit mobile version