“ഒലെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റവും അനുയോജ്യൻ” – വാൻ പേഴ്സി

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാവാൻ ഏറ്റവും അനുയോജ്യൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റോബിൻ വാൻ പേഴ്സി. മാഞ്ചസ്റ്ററിന്റെ പെർഫെക്ട് മാച്ചാണ് ഒലെ എന്നായിരുന്നു വാൻ പേഴ്സിയുടെ വാക്കുകൾ. സീസൺ അവസനാത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്ന വെറും മോശം ഫോം മാത്രമാണെന്നും അടുത്ത സീസണിൽ മികച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാണാമെന്ന് ആർ വി പി പറഞ്ഞു.

പരിശീലകർക്ക് ഇപ്പോൾ സമയം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. ഒലെയ്ക്ക് സമയം നൽകണം. ഒലെയ്ക്ക് ക്ലബിനെ അറിയാം എന്നും ക്ലബ് വളർത്തിയ താരമാണ് ഒകെ എന്നും വാൻ പേഴ്സി പറഞ്ഞു. ഫെർഗൂസനുമായി ഒലെയ്ക്ക് ഒരുപാട് സമയമുണ്ട് എന്നും ക്ലബിനെ ഒലെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് പോലെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ക്ലബിനെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്നും വാൻ പേഴ്സി പറഞ്ഞു.

ആദ്യം ഒലെ നന്നായി തുടങ്ങിയപ്പോൾ വാനോളം പുകഴ്ത്തിയവർ തന്നെയാണ് നിർഭാഗ്യം വന്നപ്പോൾ തള്ളി പറയുന്നത് എന്നും വാൻ പേഴ്സി പറഞ്ഞു.