Site icon Fanport

ചെൽസിക്ക് തിരിച്ചടി, റുഡിഗറിന്റെ സീസണ് അവസാനം

ചെൽസി പ്രതിരോധ നിരയിലെ നിറ സാന്നിദ്ധ്യമായ അന്റോണിയോ റുഡിഗറിന്റെ സീസണ് അവസാനം. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും ചെൽസിയുടെ ബാക്കിയുള്ള മത്സരങ്ങൾ റുഡിഗറിന് നഷ്ട്ടമാകും. റുഡിഗറിന്റെ അഭാവത്തിൽ ക്രിസ്ത്യൻസൺ ഡേവിഡ് ലൂയിസിനൊപ്പം ചെൽസി പ്രതിരോധം കാക്കുമെന്നാണ് കരുതപ്പെടുന്നത്.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ താരത്തിനേറ്റ പരിക്ക് ചെൽസിക്ക് കനത്ത തിരിച്ചടിയാണ്. സീസണിൽ 42 മത്സരങ്ങളിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയ റുഡിഗർ ചെൽസി ടീമിൽ അഭിവാജ്യ ഘടകമായിരുന്നു. യൂറോപ്പ ലീഗിന്റെ സെമി രണ്ടു സെമി ഫൈനലുകളും പ്രീമിയർ ലീഗിൽ വാട്ഫോർഡിനെതിരെയും ലെസ്റ്ററിനെതിരെയുമുള്ള മത്സരങ്ങളുമാണ് റുഡിഗറിന് നഷ്ടമാവുക. അതെ സമയം മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ പരിക്കേറ്റ് കളം വിട്ട വില്യൻ യൂറോപ്പ ലീഗ് മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version