തുടർ തോൽവിക്ക് വിരാമമിട്ട് വോൾവ്സ്, കരകയറാൻ ആവാതെ നോട്ടിങ്ഹാം

താൽക്കാലിക കോച്ചിന് കീഴിൽ നോട്ടിങ്ഹാമിനെ നേരിടാൻ ഇറങ്ങിയ വോൾവ്സിന് എതിരാളില്ലാത്ത ഒരു ഗോളിന്റെ വിജയം. സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ റൂബൻ നവാസിന്റെ പെനാൽറ്റിയാണ് വോൾവ്സിന്റെ രക്ഷക്കെതിയത്. അതേ സമയം അവസാന സ്ഥാനത്ത് തുടരുന്ന നോട്ടിങ്ഹാമിന് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല മത്സര ഫലം.

ഗോൾ നേടാൻ ഇരു നിരയും മടിച്ചപ്പോൾ ട്രാവോറെയുടെ ഷോട്ട് ബോക്‌സിൽ വെച്ച് ടോഫോലോയുടെ ഹാൻഡ്ബോൾ ആയതാണ് നിർണായകമായാത്. വാർ പരിശോധിച്ച റഫറി ഒട്ടും മടിക്കാതെ പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. ഷോട്ട് എടുത്ത ക്യാപ്റ്റൻ റൂബൻ നവാസിന് ഹെൻഡേഴ്സനെ മറികടന്ന് വലകുലുക്കാൻ സാധിച്ചു. വിജയം വോൾവ്സിന് ആത്മവിശ്വാസമേകും. ടീം പുതിയ പരിശീലകനെ തേടിക്കൊണ്ടിരിക്കുകയാണ്. അതേ സമയം
പ്രിമിയർ ലീഗിലേക്ക് എത്തിച്ച സ്റ്റീവ് കൂപ്പറിന് മോശം പ്രകടനം വകവെക്കാത്തെ കരാർ നീട്ടി നൽകിയത് ഒന്നും കളത്തിൽ പ്രതിഫലിക്കാതെ പോയതോടെ മറ്റൊരു തോൽവി കൂടി ഏറ്റു വാങ്ങേണ്ടി വന്നു.