റോയ് കീനിന് മറുപടിയുമായി ഒലെയും മഗ്വയറും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങളെ വിമർശിച്ച് മുൻ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീനിന് മറുപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനും പരിശീലകനും രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ നായകന്മാർ ഇല്ലാ എന്നും അതാണ് യുണൈറ്റഡിന്റെ പ്രശ്നം എന്നും കീൻ പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ക്യാപ്റ്റൻ ഹാരി മഗ്വയറിനെയും അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ ഇത്തരം നെഗറ്റിവിറ്റിക്ക് ചെവി കൊടുക്കുന്നില്ല എന്നും യുണൈറ്റഡിൽ ഇപ്പോൾ നായകന്മാരെ പോലെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഉണ്ട് എന്നും മഗ്വയർ പറഞ്ഞു.

റോയ് കീൻ എന്നും അധികപ്രസംഗി ആണെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ അത്ഭുതമില്ല എന്നും കീനിന്റെ മുൻ സഹതാരം കൂടിയായ ഒലെ പറഞ്ഞു. കീനിന്റെ ജോലിയാണ് അഭിപ്രായങ്ങൾ പറയുക എന്നും തന്റെ ജോലി അതല്ല എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ മാധ്യമങ്ങളോട് പറഞ്ഞു‌.

Exit mobile version