“അഞ്ചോ ആറോ കളിക്കാർ ഉണ്ട്, അവർ ഇനി ഒരിക്കലും മാൻ യുണൈറ്റഡിനായി കളിക്കരുത്.” – റോയ് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഈ ടീമിന് അപമാനമാണെന്ന് മുൻ യുണൈറ്റഡ് ക്യാപ്റ്റൻ റോയ് കീൻ.

“ഒരു നല്ല ടീമിനെതിരെ കളിക്കുക ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങൾക്ക് കളത്തിൽ ഓടേണ്ടതുണ്ട്, നിങ്ങൾക്ക് മുന്നിൽ ഉള്ള എന്തിനെയും നേരിടേണ്ടതുണ്ട്. പല താരങ്ങളും ഈ ടീമിന് അപമാനമാണ്” കീൻ പറഞ്ഞു.

“ടീം എവിടെയാണെന്നും ക്ലബ് എവിടെയാണെന്നും ഒരു പ്രതിഫലനം ആണ് ഇന്നലെ ഞങ്ങൾ കണ്ടറ്റ്ജ്. മറ്റ് ടീമുകളേക്കാൾ വളരെ പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.” കീൻ പറഞ്ഞു.

“ഞാൻ ശരിക്കും നിരാശനാണ്, തെറ്റുകൾ ക്ഷമിക്കാം പക്ഷെ ആത്മാർത്ഥത ഇല്ലാത്തത് പ്രശ്നമാണ്. അഞ്ചോ ആറോ കളിക്കാർ ഉണ്ട്, അവർ ഇനി ഒരിക്കലും മാൻ യുണൈറ്റഡിനായി കളിക്കരുത്. ലജ്ജാകരമാണ്.”