Site icon Fanport

റോയ് ഹോഡ്സൺ ക്രിസ്റ്റൽ പാലസ് പരിശീലക സ്ഥാനം ഒഴിഞ്ഞു

ക്രിസ്റ്റൽ പാലസ് പരിശീലകനായ റോയ് ഹോഡ്‌സൺ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. 6 സീസണുകളിലായി 200ൽ അധികം മത്സരങ്ങളിൽ പാലസിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് റോയ് ഹോഡ്സൺ. അദ്ദേഹത്തിന്റെ പ്രായവും പാലസിന്റെ മോശം ഫോമും ഈ തീരുമാനത്തിന് കാരണമായി.

റോയ് 24 02 15 12 42 45 263

ഈ സീസണിൽ ഇതുവരെ ആകെ 4 വിജയങ്ങൾ മാത്രമുള്ള പാലസ് ഇപ്പോൾ റിലഗേഷൻ സോണിൽ ആണ്. പകരം മുൻ ഫ്രാങ്ക്ഫർട്ട് മാനേജർ ഒലിവർ ഗ്ലാസ്നറെ ടീമിൽ എത്തിക്കാൻ ആണ് ക്രിസ്റ്റൽ പാലസ് ശ്രമിക്കുന്നത്. കഴിഞ്ഞ സീസണിൻ്റെ അവസാനത്തിൽ ഫ്രാങ്ക്ഫർട്ട് വിട്ടതിന് ശേഷം ഗ്ലാസ്നർ വേറെ ചുമതല ഒന്നും ഏറ്റെടുത്തിട്ടില്ല.

Exit mobile version